KOYILANDY DIARY.COM

The Perfect News Portal

പട്രോളിംഗിനിടെ പഴത്തിന് വേണ്ടി അടികൂടിയ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: രാത്രി പട്രോളിംഗിനിടെ പഴത്തിന് വേണ്ടി അടികൂടിയ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ശ്രീരംഗത്താണ് സബ് ഇന്‍സ്പെക്ടറായ രാധയും കോണ്‍സ്റ്റബിളായ ശരവണനും തമ്മില്‍ പഴത്തിന് വേണ്ടി തര്‍ക്കമായത്. മൂക്കിനും കാലിനും പരുക്കേറ്റ ഇരുവരേയും ശ്രീരംഗം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാത്രി പട്രോളിംഗിനിടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത്. ശരവണന്‍ കൊണ്ടു വന്ന പഴം സബ് ഇന്‍സ്പെക്ടറായ രാധ എടുത്ത് കഴിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. താന്‍ രാവിലെ കഴിക്കാന്‍ വച്ച പഴമാണെന്നും ചോദിക്കാതെ എടുത്ത് കഴിച്ചത് ശരിയായില്ലെന്നും പറഞ്ഞാണ് കോണ്‍സ്റ്റബിള്‍ സബ് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യുകയും ചീത്ത പറയുകയും ചെയ്തത്. പ്രകോപിതനായ രാധ ശരവണനെ മര്‍ദ്ദിക്കുകയും ഇയാള്‍ തിരിച്ച്‌ തല്ലുകയും ചെയ്തു.സംഗതി കൈവിട്ടുപോയപ്പോഴാണ് മറ്റൊരു പൊലീസുകാരന്‍ ഇടപെട്ട് ഇരുവരെയും പിടിച്ച്‌ മാറ്റിയത്. ചോരയൊലിച്ച്‌ കൊണ്ട് നിന്ന ഇരുവരെയും അപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news