ദേശീയ പണിമുടക്ക് വിജയപ്പിക്കുക: സിഐടിയു ഏരിയാ സമ്മേളനം
കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി കർഷക-ജനദ്രോഹ നയത്തിന്നെതിരായി ഫിബ്രവരി 23-24 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്, ഹെഡ് ലോഡ് ആൻറ് ജനറൽ വർക്കേർസ് യൂനിയൻ സിഐടിയു, കൊയിലാണ്ടി ഏരിയാ സമ്മേളനം അഭ്യർത്ഥിച്ചു. സമ്മേളനം കേളു ഏട്ടൻ പഠന ഗവേണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
എൻ. വി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. വിനു, കെ. ദാസൻ, എം.എ. ഷാജി, പി.കെ. ഭരതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ സി. അശ്വനിദേവ് (പ്രസിഡൻ്റ്), എൻ.വി. സേതുമാധവൻ, അനീഷ് കുമാർ (വൈസ് പ്രസിഡൻ്റുമാർ, കെ.കെ. സന്തോഷ് (സെക്രട്ടറി), പി. സുരേന്ദ്രൻ, കെ.കെ. ഷൈജു (ജോ: സെക്രട്ടറിമാർ) ഇ.ടി. നന്ദകുമാർ (ട്രഷറർ) എന്നിവരെ ബാരവാഹികളായി തെരഞ്ഞെടുത്തു.




 
                        

 
                 
                