തൃശൂര്‍ പൂരത്തെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവാവിന്റെ ജോലി പോയി

തൃശൂര്‍: തൃശൂര്‍ പൂരത്തെ അധിക്ഷേപിച്ചു ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവാവിന്റെ ജോലി പോയി. കെ.പി. ഫഹദ് എന്ന യുവാവിനെയാണു തൊഴിലുടമ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം ഫഹദിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ ഉപയോഗിച്ച വാക്കുകളുടെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചായിരുന്നു പ്രതിഷേധം. മാരുതി സുസുക്കിയുടെ എഎം മോട്ടേഴ്സിലായിരുന്നു ഇയാള്‍ ജോലി ചെയ്തത്.

പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ചു പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍നിന്നു പുറത്താക്കിയതായി കന്പനി അറിയിച്ചു. സ്ഥാപനത്തിനു ചീത്തപ്പേരുണ്ടാക്കിയെന്നു ഫഹദിനെ സ്ഥാപനം പുറത്താക്കിയത്.

