ജ്യോതിസ്സ് കാഞ്ഞിലശ്ശേരി ദുരിതാശ്വാസ നിധി നല്‍കി

ചേമഞ്ചേരി : ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ള കുടുബകൂട്ടായ്മയായ ‘ജ്യോതിസ്സ്’ കാഞ്ഞിലശ്ശേരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. വാര്‍ഷികാഘോഷവും ഓണാഘോഷവും മാറ്റിവെച്ച് പ്രളയബാതിതര്‍ക്ക് കൈത്താങ്ങായി സമാഹരിച്ച തുക അഡി.തഹസില്‍ദാര്‍ ഗോകുല്‍ദാസ് ഏറ്റുവാങ്ങി. ‘ജ്യോതിസ്സ്’ സെക്രട്ടറി വി. ശിവദാസന്‍, പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ വസുദേവം, എന്‍.വി. സദാനന്ദന്‍, ശിവന്‍ തെറ്റത്ത്, പി.കെ. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
