KOYILANDY DIARY.COM

The Perfect News Portal

ജനകീയം സ്വയം സഹായസംഘം കപ്പകൃഷി വിളവെടുത്തു

കൊയിലാണ്ടി: പന്തലായനി ജനകീയം സ്വയം സഹായ സംഘം നേതൃത്വത്തിൽ ആരംഭിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായനി രാരംഭത്ത് പ്രസാദിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ സ്ഥലത്താണ് സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ കൃഷികളുടെ ഉൽപ്പാദനം ആരംഭിച്ചത്. കഴിഞ്ഞ 5 വർഷമായി പന്തലായനി പ്രദേശത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം വാഴ, കപ്പ, ചേന, ഇഞ്ചി, വെളളരി, വെണ്ട, മഞ്ഞൾ എന്നിവ
ജൈവ വളം ഉപയോഗിച്ച് വലിയതോതിൽ ഉൽപ്പാദനം നടന്നു വരികായാണ്.

2

പ്രദേശത്തെ മുതിർന്ന കർഷകനായ അരിയിൽ ദാമോദരൻനായരുടെ ഉപദേശമനുസരിച്ചാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുളളത്. കപ്പകൃഷിയുടെ വിളവെടുപ്പ് അരിയിൽ ദാമോദരൻനായർ നിർവ്വഹിച്ചു. ആദ്യഘട്ട വിളവെടുപ്പിൽ 400 കിലോ കപ്പ 20 രീപ നിരക്കിൽ വിൽപ്പന നടത്തി. പരിപാടിക്ക് സംഘം പ്രസിഡണ്ട് എ.എം രാജേഷ്, സെക്രട്ടറി അനിൽകുമാർ നന്ദനം, ട്രഷറർ രാജചന്ദ്രൻ ശ്രീരാഗം എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *