KOYILANDY DIARY.COM

The Perfect News Portal

ഖുറാന്‍ എക്‌സ്‌പോ കൊയിലാണ്ടിയില്‍

കൊയിലാണ്ടി> 2016 ഫെബ്രുവരി 13,14 തീയ്യതികളില്‍ അന്താരാഷ്ട്ര ഖുറാന്‍ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 15,16,17 തീയതികളില്‍ കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ഖുറാന്‍ എക്‌സ്‌പോ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ മുഖ്യാതിഥി ആയിരിക്കും.
മാനവ മോചനത്തിനുളള സ്രഷ്ടാവിന്റെ സ്വദേശമായ ഖുറാനെ കുറിച്ചുളള ഡോക്യുമെന്റെറി പ്രദര്‍ശനം, സെമിനാര്‍, ഗൃഹ സമ്പര്‍ക്ക പരിപാടി, ബുക്ക് ഫെയര്‍ എന്നിവ നടക്കും. മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 2.30ന് ആരംഭിക്കുന്ന പരിപാടികളില്‍ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കെടുക്കും. പവലിയല്‍ സംഘടിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Share news