കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോൽസവത്തിന് ഒക്ടോബർ 7ന് തുടക്കമാവും

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിലെ നവരാത്രി മഹോൽസവത്തിന് ഒക്ടോബർ 7ന് വ്യാഴാഴ്ച തുടക്കമാവും. 15 വരെയാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുക. കലാപരിപാടികളും, പ്രസാദ ഊട്ടും ഒഴിവാക്കി, ആനകളുടെ എണ്ണവും കുറച്ചിട്ടുണ്ട്, എല്ലാ ദിവസവും ഗജരാജൻ ചിറക്കൽ കാളിദാസൻ്റെ അകമ്പടിയോട, മൂന്ന് നേരം കാഴ്ചശീവേലി, വൈകീട്ട് തായമ്പകയും ഉണ്ടായിരിക്കും,

ശീവേലി എഴുന്നള്ളിപ്പിന് കടമേരി ഉണ്ണികൃഷ്ണൻ മാരാർ, മേള പ്രമാണിയാവും, വിജയദശമിനാൾ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് കുട്ടികൾക്ക് അരിയിലെഴുത്ത് നടത്തും, 7 മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ കെ. വേണുവും, ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായരും അറിയിച്ചു.


