കൊയിലാണ്ടി നഗരസഭാ കേരളോല്‍വം ; സ്വാഗതസംഘം രൂപീകരിച്ചു
കൊയിലാണ്ടി: ഡിസംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന കൊയിലാണ്ടി നഗരസഭാ കേരളോല്‍സവം രൂപീകരിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു. കായിക മല്‍സരങ്ങള്‍ക്കുളള പ്രവേശന ഫോറം 7 ന് വൈകിട്ട് അഞ്ചിനുളളിലും, കലാ മത്സരങ്ങളുടെ പ്രവേശന ഫോറം 8ന് വൈകിട്ട് അഞ്ചിനുളളിലും നഗരസഭയിലെത്തിക്കണം. കായിക മത്സരങ്ങള്‍ 8,9,10 തീയ്യതികളില്‍ കുറുവങ്ങാട് മണക്കുളങ്ങര മിനി സ്റ്റേഡിയത്തിലും, രചനാ മത്സരങ്ങള്‍ നഗരസഭാ ഹാളിലും, സ്റ്റേജിനങ്ങള്‍ 11ന് കൈരളി ഓഡിറ്റോറിയത്തിലുമാണ് നടക്കുക.
സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്സണ്‍ വി.കെ പത്മിനി അദ്ധ്യക്ഷയായി. കെ.ഷിജു, ശശി കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി ഷെറില്‍ ഐറിന് സോളമന് സ്വാഗതവും സൂപ്രണ്ട് വി.പി ഉണണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.