KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഉപജില്ലാ സ്‌ക്കൂള്‍ കലോല്‍സവം ആരംഭിച്ചു.

കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ലാ സ്‌ക്കൂള്‍ കലോല്‍സവം തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. കലോല്‍സവം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ  അദ്ധ്യക്ഷയായി. എ .ഇ. ഒ മനോഹര്‍ ജവഹര്‍ ഗുരുവിനെ ആദരിച്ചു. ഇ.കെ അശോകന്‍ ഉപഹാരം നല്‍കി. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന്‍, ചേമഞ്ചേരി പഞ്ചായത്ത് വൈസ് ചെയര്‍ പേഴ്‌സണ്‍ ഷീബ വരേക്കല്‍, വീര്‍ വീട്ടില്‍ മോഹനന്‍, ടി.കെ ഗീത, സത്യനാഥന്‍ മാടഞ്ചേരി, റസീന ഷാഫി, ടി.കെ വാസുദേവന്‍ നായര്‍, എം. വിനോദ്, കെ.ടി രമേശന്‍, രാജലക്ഷ്മി എം.എം, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ ഷെറീന സ്വാഗതം പറഞ്ഞു.