KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ആര്‍ട്‌സ് ഉത്സവ് “നാദിര്‍ ഷോ”

കൊയിലാണ്ടി> സമാന്തര വിദ്യാഭ്യാസ രംഗത്ത് മലബാറിലെ തന്നെ പ്രശസ്ത സ്ഥാപനമായ കൊയിലാണ്ടി ആര്‍ട്‌സ് കോളേജിന്റെ മുപ്പതാം വാര്‍ഷികാഘോഷം ആര്‍ട്‌സ് ഉത്സവ് 2015 ഡിസംബര്‍ 26 ശനിയാഴ്ച കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത സിനിമാ സംവിധായകന്‍ നാദിര്‍ ഷാ നയിക്കുന്ന “നാദിര്‍ ഷോ” സൂപ്പര്‍ മെഗാ സ്റ്റേജ് ഷോയില്‍ തെന്നിന്ത്യയിലെ പ്രശസ്ത സംഗീത ഹാസ്യ നൃത്ത താരങ്ങള്‍ പങ്കെടുക്കും. വൈകിട്ട് 6 മണി മുതല്‍ 10 മണി വരെ നടക്കുന്ന പരിപാടയിലേക്കുളള പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിതമാണ്. കോളേജിലെ 500 വിദ്യാര്‍ത്ഥികള്‍ അവയവദാന സമ്മത പത്രം നല്‍കുന്നതിന്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടക്കും. കോളേജിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും മറ്റ് അതിഥികളുമടക്കം 13,000-ത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ മനോജ് കുമാര്‍ പി.വി, ടി.എം ലിബിജ, പി.ടി.സുരേഷ്, പി.ഹരി, കെ.ഷജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news