കൊട്ടാരക്കരയില്‍ ആര് എസ് എസ് ആക്രമണം: സിപിഐ എം പ്രവര്ത്തകന് അനോജിന് വെട്ടേറ്റു
കൊട്ടാരക്കര അമ്പലക്കരയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആര് എസ് എസ് ആക്രമണം. സിപിഐ എം പ്രവര്ത്തകന് അനോജിന് വെട്ടേറ്റു. അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സിപിഐ എം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ആര് എസ് എസുകാര്‍ ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൈക്കും കാലിനും വെട്ടേറ്റ അനോജിന്റെ നില ഗുരുതരമാണ്. ഒപ്പമുണ്ടായിരുന്ന അഞ്ച് സിപിഐ എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.