KOYILANDY DIARY

The Perfect News Portal

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎം ഹസന്‍

ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎം ഹസന്‍. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹസന്‍ . കോടതിയുടേത് യുക്തിരഹിതവാദമാണ്. സിബിഐ അന്വേഷണം എന്നത് മറ്റു ചില കേന്ദ്രങ്ങളുടെ ആവശ്യമായിരുന്നു. ഇത് കോടതി ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കോടതി പറയുന്നത്. ബാര്‍ കോഴക്കേസിനെ കുറിച്ച് സംസ്ഥാന ഏജന്‍സി അന്വേഷിക്കുകയാണ്. ബാര്‍ കോഴ വിഷയത്തില്‍ തെളിവുകളൊന്നുമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐയെ അന്വേഷണം ഏല്‍പ്പിക്കുന്നത് എന്തിനാണെന്നും എംഎം ഹസന്‍ ചോദിച്ചു.