KOYILANDY DIARY.COM

The Perfect News Portal

കെവിന്റെ വീട്ടുമുറ്റത്ത് ഓര്‍മ മരം നട്ട് മഹിളാ ലീഗ് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം

മലപ്പുറം: വനിതാ ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികള്‍ കൊല്ലപ്പെട്ട കോട്ടയം നാട്ടാശ്ശേരി കെവിന്റെ ഭാര്യ നീനുവിനെ ആശ്വാസിപ്പിക്കാനും ധൈര്യം പകരാനുമായി കെവിന്റെ വീട്ടിലെത്തി. രണ്ടുദിവസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട വനിതാലീഗിന്റെ സംസ്ഥാന അധ്യക്ഷ സുഹ്‌റമമ്പാടിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സെക്രട്ടറി സെറീന ഹസീബ് ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ് നീനുവിനെ ആശ്വസിപ്പിക്കാനെത്തിയത്.

തുടര്‍ന്ന് കെവിന്റെ വീടിനു മുറ്റത്ത് ഓര്‍മ്മ മരം നട്ടുകൊണ്ട് വനിതാലീഗിന്റെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കെവിന്റെ ഭാര്യ നീനുവും കെവിന്റെ പിതാവും ചേര്‍ന്നാണ് വനിതാലീഗിനുവേണ്ടി വീട്ടുമുറ്റത്ത് മരത്തെ നട്ടത്. കെവിന്‍ കൊല കേസിലെ മുഴു വന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വനിതാലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ കഴിഞ്ഞ ദിവസം സംസ്ഥാനകമ്മിറ്റി യോഗം ചേരുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വനിതാ ലീഗ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുവാന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണ ക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത വനിതാലീഗ് സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.

Advertisements

കമ്മറ്റി പുന സംഘടിപ്പി ച്ച ശേഷം പാണക്കാട് നടന്ന ആദ്യ യോഗത്തില്‍ ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കാന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം പി, സംസ്ഥാന ജനറല്‍സെക്രട്ടറി കെപിഎ മജീദ്, വനിതാ ലീഗ് ചാര്‍ജ്ജുള്ള സെക്രട്ടറിമാരായ അഡ്വ. പിഎംഎ സലാം, സി എച്ച്‌ റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു എ ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു.

ഈ മാസം അവസാനത്തോടെ ഭാവി പദ്ധതികളുടെ കര്‍മ്മ രേഖ തയ്യാറാക്കും. മുഴുവന്‍ ജില്ലകളിലും വനിത ലീഗ് പ്രവര്‍ത്തനം സജീവമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇതിനായി സംസ്ഥാന ഭാരവാഹികളില്‍ ഓരോര്‍ത്തര്‍ക്കും ഓരോ ജില്ലയുടെ പ്രവര്‍ത്തന ചാര്‍ജ്ജ് നല്‍ കും. പരിസ്ഥിതി ദിനാചരണത്തില്‍ വേറിട്ട ചടങ്ങുകള്‍ ഒരുക്കാന്‍ ജില്ലാകമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിപ്പായുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത്കൂടുതല്‍ അപ കടത്തിന് കാരണമാകുമെന്ന് യോഗം വിലയിരുത്തി. റംസാനില്‍ കോഴിക്കോട് സിഎച്ച്‌സെന്റര്‍ നടത്തുന്ന സേവനത്തിന് കൈതാങ്ങാവാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ നടക്കുന്ന റംസാന്‍ ഇഫ്താറിന് അര ലക്ഷം രൂപ സാമ്ബത്തിക സഹായം നല്‍കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ മുസ്ലിംലീഗും സ്ഥാനസെക്രട്ടറിയേറ്റ് മെംബര്‍ ഖമറുന്നീസ അന്‍വര്‍, സംസ്ഥാന പ്രസിഡന്റ് സുഹറ മമ്ബാട്, ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു, ട്രഷര്‍ സീമ യഹ്യ, വൈസ് പ്രസിഡന്റുമാരായ ഷാഹിന നിയാസി, ആയിഷ ത്തുത്വാഹിറ, പി സഫിയ, ബീഗം സാബിറ, സെക്രട്ടറിമാരായ റോഷ്നി ഖാലിദ്, സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍, സാജിദ സിദ്ദീഖ് എന്നിവർ
പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *