കെ. എ. എസ് വിജയിയെ വടകര മുൻ എം. എൽ. എ. സി കെ നാണു ആദരിച്ചു
കൊയിലാണ്ടി: കെ. എ. എസ് വിജയിയെ വടകര മുൻ എം. എൽ. എ. സി കെ നാണു ആദരിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ 28 ആം റാങ്ക് നേടിയ വടകരയിലെ എ. കെ പ്രതീഷിനെ ജനതാദൾ എസ് സംസ്ഥാന നേതാവ് മുൻ എം. എൽ. എ. സി. കെ നാണു വീട്ടിലെത്തി അഭിനന്ദിച്ചു. പുതിയാപ്പ സ്വദേശിയായ പ്രതീഷ് വടകരയിൽ ടാക്സ് ഓഫീസറാണ്. വടകരയിലെ പുതുപ്പണം ജെ. എൻ. എം. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് പിന്നീടാണ് ഇൻകം ടാക്സ് ഓഫീസറായി നിയമനം ലഭിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി കെ എ എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രതീഷിന് ആദ്യത്തെ ഉദ്യമനത്തിന് തന്നെ റാങ്ക് പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞു.നാടിന്റെ അഭിമാനമായി മാറിയ പ്രതീഷിന് മുൻ എം. എൽ. എ. സി. കെ നാണു എല്ലാവിധ ഭാവുകങ്ങളും നേർന്നു. യുവജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് എം. ടി. കെ. നിധിൻ, കേരള വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവ്, കേരള വിദ്യാർത്ഥി ജനത വടകര മണ്ഡലം പ്രസിഡന്റ് ലിജിൻ രാജ് കെ പി, ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു.


