കാശ്മീര്‍ വിഷയം; കേന്ദ്രത്തിനെതിരെ രാജ്യസഭയില്‍ എതിര്‍പ്പ് ഉന്നയിച്ച സിപിഐ എമ്മിനെ പ്രശംസിച്ച് മെഹ്ബൂബ മഫ്തി

ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ എതിര്‍പ്പ് ഉന്നയിച്ച സിപിഐ എമ്മിനെ പ്രശംസിച്ച് പിഡിപി നേതാവ് മെഹ്ബൂബ മഫ്തി. അമര്‍നാഥ് യാത്രയില്‍ ആക്രമണമുണ്ടാകുമെന്ന് കഥ മെനഞ്ഞുണ്ടാക്കിയ കേന്ദ്ര സര്‍ക്കാര്‍ കശ്മീരി ജനതയുടെ കണ്ണു മൂടികെട്ടി.
വടകര, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിക്കും

ഭീരുക്കളേപോലെയാണ് സര്‍ക്കാര്‍ ജനാധിപത്യ ലംഘനം നടത്തിയതെന്നും മെഹ്ബൂബ മഫ്തി പറഞ്ഞു. ഔദ്യാഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഹ്ബൂബ മഫ്തിയുടെ പ്രതികരണം. നേരത്തെ ജമ്മു കശ്മീര്‍ വിഷയത്തില്‍ ശക്തമായ എതിര്‍പ്പാണ് സിപിഐ എം ഇരു സഭകളിലും ഉന്നയിച്ചത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് 21 ലക്ഷത്തിൻ്റെ ടൈപ്പ് ഡി. ആംബുലൻസ്

ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ സിപിഐ എം എംപി ടി കെ രംഘരാജന്‍ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്നായിരുന്നു രംഘരാജന്‍ വിമര്‍ശിച്ചത്.
ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ ബലാല്ക്കാരം ചെയ്തു. ജമ്മു കശ്മീരിലെ ജനങ്ങളോട് ചോദിച്ചായിരുന്നു ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും രംഘരാജന്‍ സഭയില്‍ പറഞ്ഞു.
വിഷയത്തില്‍ നിരന്തരമായി പ്രക്ഷോഭത്തിലാണ് സിപിഐ എം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനാണ് സിപിഐ എം ആഹ്വാനം ചെയ്തിട്ടുള്ളത്.
