KOYILANDY DIARY

The Perfect News Portal

കന്നൂർ ഗവ: യു. പി. സ്‌കൂളിൽ നവതി ആഘോഷം

കൊയിലാണ്ടി : കന്നൂർ ഗവ: യു. പി. സ്‌കൂളിൽ നവതി ആഘോഷം  വിപുലമായി സംഘടിപ്പിക്കും. മുന്നൂറിലേറെ കുട്ടികളും ഇരുപതോളം അധ്യാപകരുമുള്ള കന്നൂർ ഗവ: യു. പി. സ്‌കൂൾ  കൊയിലാണ്ടി ഉപജില്ലയിലെ സജീവതയാർന്ന സ്‌കൂളുകളിൽ ാെന്നാണ്. ഭാഗികമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടം പൂർണ്ണമായി സർക്കാർ അധിനതയിലുള്ള കെട്ടിടമാക്കി മാറ്റി ഹൈസ്‌കൂൾ, ഹയർസെക്കണ്ടിറികൂടി ഉൽപ്പെടുത്താനുള്ള ശ്രമത്തിലാണ്. നവതി ആഘോഷത്തിന്റെ വിളമ്പരമായി 90 വൃക്ഷ തൈകൾ റോഡരുകിൽ നട്ടുകഴിഞ്ഞു. വികസന പദ്ധതിയുടെ വ്യക്തമായ രൂപ രേഖ സ്‌കൂൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു കഴിഞ്ഞു.  ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ ആലോചിച്ചുട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നവംബർ അവസാന വാരത്തിൽ പുരുഷൻ കടലുണ്ടി  എം. എൽ. എ. ഉൾപ്പെടെ ജില്ലയിലെ മറ്റ് എം. എൽ. എ. മാരുടെ സാന്നിദ്ധ്യത്തിൽ സാംസ്‌ക്കാരിക ഘോഷയാത്രയോടെ വൻ ആഘോഷമാക്കിമാറ്റാനുള്ള പ്രവർത്തനത്തിലാണ്  സംഘാടകസമിതി. പതിനായിരത്തിലധികം പൂർവ്വ വിദ്യാർതഥികൾ ഈ സ്‌കൂളിന്റെ മുതൽക്കൂട്ടാണ്. പൂർവ്വ വിദ്യാർത്ഥി സംഗമം ഒക്ടോബർ 30ന് നടക്കും. വൈവിദ്യമാർന്ന വിദ്യാഭ്യാസ സാംസ്‌ക്കാരിക പരിപാടികളാണ് നവതിയുടെ ഭാഗമായി നടക്കുക. പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, സാസംക്കാരിക ഘേഷയാത്ര, ഉദ്ഘാടന സമ്മേളനം, ജീവൻ രക്ഷയ്ക്ക് ജൈവകൃഷി, നിർമ്മാണ കൗതുകം, ദൃശ്യചാരുത (ചലച്ചിത്രോത്സവം), രചനാ മത്സരം, അറിവരങ്ങ്, (സെമിനാറുകൾ), വർണ്ണകൂട്ട്, കായികോത്സവം, കുട്ടിയെ അറിയാൻ, സുര്യകിരീടം തേടി (പുത്തഞ്ചേരി ഗാനോത്സസവം), ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം, നാടകോത്സവം, കലാവിരുന്ന്, കന്നൂർ ഫെസ്റ്റ് എ്‌നനിവയും നവതിയോടനുബന്ധിച്ച് അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നവതി ആഘോഷത്തിന്റെ ഭാഗമായി 501അംഗ സംഘാടകസമിതി രൂപീകരിച്ചു. ഉളള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് ഷാജു ചെറുക്കാവിൽ (ചെയർമാൻ), ഹെഡ്മാസ്റ്റർ സി. സി. രാധാകൃഷ്ണൻ (ജനറൽ കൺവീനർ), എം. പി. അബ്ദുൾ ജലീൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപീകരിച്ചു. പത്രസമ്മേളനത്തിൽ വാർഡ് മെമ്പർ അനൂപ് കുമാർ കെ. എം, പി. ടി. എ. പ്രസിഡണ്ട് ടി. കെ. ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ സി. സി. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ഗണേശൻ കക്കഞ്ചേരി, മീഡിയാ ചെയർമാൻ രാധാകൃഷ്ണൻ ഒള്ളൂർ എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *