KOYILANDY DIARY

The Perfect News Portal

കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി : കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. അർഹരായ മുഴുവൻ പേർക്കും റേഷൻ നൽകണമെന്നും റേഷൻ സമ്പ്രദായം തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നാളികേര സംഭരണ കുടിശ്ശിക കൊടുത്തു തീർത്ത് തുടർന്നു സംഭരണ സമയത്ത് തന്നെ വില നൽകണമെന്നും കാർഷിക, വിദ്യാഭ്യാസ വായ്പ്പ കുടിശ്ശിക ഒഴിവാക്കി ജപ്തി നടപടികൾ നിർത്തിവെക്കണമെന്നും സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
അരിക്കുളം കാളിയത്ത് മുക്കിൽ പി. കെ. ദാമോദരക്കുറുപ്പ് നഗറിൽ നടന്ന സമ്മേളനത്തിൽ യു. കെ. ഡി. അടിയോടി അദ്ധ്യക്ഷതവഹിച്ചു. കർഷകസംഘം ജില്ലാ പ്രസിഡണ്ട് പി. വിശ്വൻ സംഘടനാറിപ്പോർട്ടും, എ. എം. സുഗതൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി. വി. ഗിരിജ, സി. പി. ഐ. എം. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, കെ. കെ. നാരായണൻ, എം. എം. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആനപ്പൊയിൽ ഗംഗാധരൻ സ്വാഗതവും, എ. സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : എ. എം. സുഗതൻ (പ്രസിഡണ്ട്), കെ. അപ്പു, ഇ. അനിൽകുമാർ (വൈസ് പ്രസിഡണ്ട്), കെ. ഷിജു മാസ്റ്റർ (സെക്രട്ടറി), ടി. കെ. കുഞ്ഞിക്കണാരൻ, സി. പ്രഭാകരൻ (ജോ. സെക്രട്ടറി), പി. കെ. ഭരതൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *