എം.സി.വി ഭട്ടതിരിപ്പാടിന്റെ ജന്മശതാബ്ദി ആഘോഷിച്ചു
![](https://koyilandydiary.com/wp-content/uploads/2021/11/neo-meo-new-2-1024x296-4.jpg)
കൊയിലാണ്ടി: വയോജന സംഘടനയായ. കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന എം.സി.വി. ഭട്ടതിരിപ്പാടിന്റെ ജന്മശതാബ്ദിയും സംഘടനയുടെ രജത ജൂബിലി ആഘോഷവും നടന്നു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ശതാഭിഷിക്തരായ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സത്യപാലനെയും സഹധർമിണി ടി.പി വസന്തകുമാരിയെയും പൊന്നാട അണിയിച്ച് ഉപഹാര സമർപ്പണവും നടത്തി.
![](https://koyilandydiary.com/wp-content/uploads/2021/11/Sankaracharya-koyilandy-1024x245-7.jpg)
സംസ്ഥാന സിക്രട്ടറി പൂതേരി ദാമോദരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ. അബൂബക്കർ, ടി. ബാലകൃഷ്ണൻ , പൂക്കോട്ട് രാമചന്ദ്രൻ, ഇ കെ.ഗോവിന്ദൻ, സോമൻ ചാലിൽ, ഇ സി ബാലൻ എന്നിവർ സംസാരിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/11/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2021/11/universal-new-8-1024x367.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/trimoorthi-box-ad-e1717388799144.jpg)