കൂരാച്ചുണ്ടില്‍ ഭര്‍ത്തൃമതിയായ യുവതിയെ നഗ്നദൃശ്യങ്ങൾ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ട് : കൂരാച്ചുണ്ടില്‍ ഭർത്തൃമതിയായ യുവതിയെ മൊബൈലില്‍ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ശല്യം ചെയ്ത തൊട്ടില്‍പ്പാലം കുണ്ടൂതോട് സ്വദേശിയായ ബിജോ സെബാസ്റ്റ്യനെ കൂരാച്ചുണ്ട് പോലീസ് അറസ്റ്റു ചെയതു.

കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂരാച്ചുണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ എല്‍ സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി കെ മനോജ്, എ എസ് ഐ രാജേഷ് കൂമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
