KOYILANDY DIARY.COM

The Perfect News Portal

തൊഴിലാളികൾ കിണറ്റിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

പേരാമ്പ്ര: കിണര്‍ വൃത്തിയാക്കി തിരിച്ചുകയറാനാകാതെ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അഗ്നിരക്ഷാസേന രക്ഷകരായി. നടുവണ്ണൂര്‍ കാവില്‍ പള്ളിയത്ത് കുനിയില്‍ നെരോത്ത് മൊയ്തിയുടെ കിണറ്റിലാണ് തൊഴിലാളികളായ മേപ്പയൂര്‍ പുതിയോട്ടില്‍കണ്ടി കുഞ്ഞിമൊയ്തീന്‍ (51), കാവില്‍ ഒതയോത്ത് മീത്തല്‍ രാജീവന്‍ എന്നിവര്‍ കുടുങ്ങിയത്.
ഞായർ പകൽ 11നാണ്‌ സംഭവം.
കിണര്‍ വൃത്തിയാക്കിയശേഷം തിരിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. പേരാമ്പ്രയിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ്‌ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്‌. അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ പി സി പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി വി മനോജ്, കെ ശ്രീകാന്ത്, ആര്‍ ജിനേഷ്, എം ജി അശ്വിന്‍ ഗോവിന്ദ്, ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവർ രക്ഷാപ്രവര്‍ത്തനം നടത്തി.

 

Share news