KOYILANDY DIARY.COM

The Perfect News Portal

ആരാകും ആ വലിയ ഇടയൻ? മാർപാപ്പയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവിന് നാളെ തുടക്കം

കത്തോലിക്കാ സഭയുടെ 267-മത്തെ മാർപാപ്പയെ കണ്ടെത്താനുള്ള പേപ്പൽ കോൺക്ലേവ് ന് നാളെ വത്തിക്കാനിൽ തുടക്കമാകും. 80 വയസ്സിൽ താഴെ പ്രായമുള്ള 133 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോർജ് ജേക്കബ് കൂവക്കാടും അടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത്.

മെയ് ഏഴിന് രാവിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം കർദിനാൾമാർ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലേക്ക് നീങ്ങും. ആദ്യ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ആദ്യ ബാലറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവും ആണ് വോട്ടെടുപ്പ് നടക്കുക. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒരാൾക്ക് ലഭിക്കും വരെ വോട്ടെടുപ്പ് തുടരും. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയരുമ്പോഴാകും പുതിയ പാപ്പയെ തെരഞ്ഞെടുത്തതായി ലോകം അറിയുക.

 

Share news