KOYILANDY DIARY.COM

The Perfect News Portal

അവിൽ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം

.

മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് അവിൽ. രുചിയിൽ മാത്രമല്ല മറിച്ച് ആരോഗ്യത്തി​ന്റെ കാര്യത്തിലും ഏറെ മുന്നിലാണ് അവിൽ. വളരെ എളുപ്പത്തിൽ ദഹിക്കുന്നതും പെട്ടെന്ന് ഊർജ്ജം നൽകുന്നതുമായ ഒരു ഭക്ഷണം കൂടിയാണ് അവിൽ. എന്നാൽ അവിൽ പതിവായി കഴിക്കുന്നതു കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.

 

1.ഗ്യാസ്ട്രബിൾ, വയറുവേദന, നെഞ്ചിച്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച
ലഘുഭക്ഷണമാണിത്.
2. അവിലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ (നാരുകൾ) രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നത് സാവധാനത്തിലാക്കുന്നു
3. തവിടുള്ള ചുവന്ന അവിൽ (Red Poha) പ്രമേഹ രോഗികൾക്ക് കൂടുതൽ ഗുണം ചെയ്യും
4. അവിലിൽ കലോറി വളരെ കുറവാണ്, എന്നാൽ നാരുകൾ കൂടുതലുമാണ്. അതുകൊണ്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാതഭക്ഷണമായോ വൈകുന്നേരത്തെ പലഹാരമായോ അവിൽ തിരഞ്ഞെടുക്കാം

5.അവിലിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്
6. കാർബോഹൈഡ്രേറ്റിന്റെ സ്രോതസ്സാണ് അവിൽ.
7. അവിലിൽ വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ഓർമ്മശക്തി
വർദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.

Share news
error: Content is protected !!