KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കടലോരത്തെ ആദ്യകാല സിപിഐഎം പ്രവർത്തകൻ മുക്രിക്കണ്ടി വളപ്പിൽ വിജയൻ (76)

കൊയിലാണ്ടി കടലോരത്തെ ആദ്യകാല സിപിഐ(എം) പ്രവർത്തകൻ മുക്രിക്കണ്ടി വളപ്പിൽ വിജയൻ (76) നിര്യാതനായി. എഴുപതുകളുടെ ആദ്യകാലത്ത് മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുകയും സിപിഐ(എം) കെട്ടിപ്പടുക്കുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ശകുന്തള. മക്കൾ: വിജേഷ്, ഉമ, സിന്ധു, അമ്പിളി.
നാടൻ വിഷ ചികിത്സകരായിരുന്ന പരേതനായ കേശുവിൻ്റെയും കാർത്ത്യായനിയുടെയും മകളാണ്. പേരും പ്രശസ്ത  പരേതൻ്റെ ആഗ്രഹപ്രകാരം ഭൗതിക ശരീരം മെഡിക്കൽ കോളേജ് ആളുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കുടുംബാംഗങ്ങളും പാർട്ടി നേതാക്കളും ചേർന്ന് വിട്ടുകൊടുത്തു.
Share news