തെങ്ങു കർഷകർക്ക് വളം വിതരണം ചെയ്യുന്നതിനു പിന്നിലെ വൻ തട്ടിപ്പ് നടക്കുന്നതായി യുഡിഎഫ് ആരോപണം

കൊയിലാണ്ടി നഗരസഭയിൽ തെങ്ങു കർഷകർക്ക് വളം വിതരണം ചെയ്യുന്നതിനു പിന്നിൽ വൻ തട്ടിപ്പ് നടക്കുന്നതായി യുഡിഎഫ് ആരോപിച്ചു. ഇത് അന്വേഷിക്കണമെന്നും യു.ഡി.എഫ്. ഈവിഷയം കൗൺസിലർമാർ ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി നൽകാതെ ഭരണപക്ഷം ഒളിച്ചോടിയെന്നും യു.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു.

ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് വിഷയം ചർച്ചയ്ക്ക് വന്നത്.
ഗുണനിലവാരമില്ലാത്ത വളമാണ് കർഷകർക്ക് നഗരസഭ വിതരണം ചെയ്തതെന്നും, സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.

പി. രത്നവല്ലി, വി. പി. ഇബ്രാഹിംകുട്ടി, കെ.എം. നജീബ്, മനോജ് പയറ്റുവളപ്പിൽ, എ. അസീസ്, രജീഷ് വെങ്ങളത്തുകണ്ടി, ഫാസിൽ നടേരി, വി.വി. ഫക്രുദ്ധീൻ, വത്സരാജ് കേളോത്ത്, പി. ജമാൽ, അരീക്കൽ ഷീബ, എം ദൃശ്യ, ജിഷ, കെ.ടി. വി.റഹ്മത്ത്, കെ. എം. സുമതി, ശൈലജ എന്നിവർ സംസാരിച്ചു.
