KOYILANDY DIARY

The Perfect News Portal

സിപിഐ(എം) പ്രവർത്തകർ രാജേഷിനെയും കുടുംബത്തേയും അക്രമിച്ച ലഹരി ഗുണ്ടാ സംഘത്തിനെതിരെ നടപടി വേണം: സി.പി.ഐ.(എം) മണിയൂർ ലോക്കൽ കമ്മറ്റി

സിപിഐ(എം) പ്രവർത്തകൻ രാജേഷിനെയും കുടുംബത്തെയും ആക്രമിച്ച ലഹരി മാഫിയാ സംഘത്തിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ(എം). മണിയൂർ ലോക്ക്ൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ചങ്ങരോത്ത്താഴ വെസ്റ്റ് ബ്രാഞ്ച് അംഗമായ വല്ലത്ത് രാജേഷിനെയും ഭാര്യയെയും, കുട്ടികളെയും ലഹരിമാഫിയ സംഘം ഭീകരമായി മർദ്ധിച്ചത്, അട്ടക്കുണ്ട് പാലം സൈറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വസ്തുക്കളുടെ വില്പന തടയാനുള്ള  നടപടികൾ പോലീസ് കൈക്കൊള്ളണമെന്നും സി.പി.ഐ.(എം) മണിയൂർ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് അട്ടക്കുണ്ട് പാലത്തിനടിയിൽ വെച്ച് ലഹരി വസ്തുക്കൾ വില്പന നടത്തുന്ന സംഘവും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ലഹരി മാഫിയ ക്കെതിരുയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് രാജേഷായിരുന്നു. അതിന്റെ
 പ്രതികാരമായി ഇവരി ൽ നിന്നും രാജേഷിന് നിരന്തരമായ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.
 അട്ടക്കുണ്ട് പാലം സൈറ്റിൽ വെച്ച് ലഹരി ഉപയോഗത്തിനെതിരെയുള്ള കർമ്മ സമിതി രൂപീകരണ യോഗം നടന്ന സ്ഥലത്തും സംഘർഷം സൃഷ്ടിക്കാൻ ഇതേ സംഘം വന്നിരുന്നു.
ഇന്നലെ രാജേഷും കുടുംബവും ഭാര്യ വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോകുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. രാജേഷിന്റെ ഭാര്യയെ മാനഭംഗംപ്പെടുത്താൻ ശ്രമിക്കുകയും, തടുക്കാൻ ശ്രമിച്ച രാജേഷിനെ ഇടിക്കട്ട കൊണ്ട് ഇടിച്ച് ഭീകരമായി പരിക്കേൽപ്പിക്കുകയുമാണ് ഉണ്ടായത്. രാജേഷിന്റെ തല ലക്ഷ്യമാക്കിയുള്ള ഇടിക്കട്ട പ്രയോഗത്തിനിടയിൽ തെന്നിമാറിയതിനാൽ  മാത്രമാണ് മരണത്തിൽ നിന്നും രാജേഷ് കഷ്ടിച്ച്  രക്ഷപ്പെട്ടത്.
ഭാര്യയെ ആക്രമിച്ചപ്പോൾ കയ്യിലുണ്ടായ കുഞ്ഞ് നിലത്ത് വീണതിന്റെ ഫലമായി പരിക്കേൽക്കുകയും ചെയ്തു. ആക്രമണം കണ്ട് പേടിച്ചരണ്ട മൂത്ത കുട്ടിക്ക് കൗൺസിലിങ്ങ് നല്കാ
ൻ കോഴിക്കോട് മെഡി കോളേജ് അധികൃതർ നിർദ്ദേശിച്ചിരിക്കുകയാണ്. തുറയൂർ ഇടിഞ്ഞ കടവിലുള്ള കറുകവയലിൽ താമസിക്കും മുക്കുനി നിതിൻ കൃഷ്ണയുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഐഎം വ്യക്തമാക്കി.. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിക്കണമെന്നും സി.പി.ഐ. (എം) മണിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ബി.സുരേഷ് ബാബു ആവശ്യപ്പെട്ടു.