KOYILANDY DIARY.COM

The Perfect News Portal

മാലിന്യം തള്ളാന്‍ ഓട്ടോയില്‍ എത്തിയവര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ മര്‍ദിച്ചു

കൊച്ചി: മാലിന്യം തള്ളാന്‍ ഓട്ടോയില്‍ എത്തിയവര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ മര്‍ദിച്ചു. സംഭവത്തില്‍ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 14ാം വാര്‍ഡിലെ സാനിറ്റേഷന്‍ ജീവനക്കാരനും ഹെല്‍ത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മര്‍ദനമേറ്റത്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഓട്ടോറിക്ഷയില്‍ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുണ്‍ തടയുകയായിരുന്നു. ഇവര്‍ വന്ന ഓട്ടോയുടെ ചിത്രം ഫോണില്‍ പകര്‍ത്താനും ശ്രമിച്ചു. ഇതോടെ ഇരുവരും ചേര്‍ന്ന് അരുണിനെ മര്‍ദിക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് സംഭവമുണ്ടായത്. അരുണ്‍ നല്‍കിയ പരാതിയിലാണ് എളമക്കര പൊലീസ് കേസെടുത്തത്. തള്ളി താഴെയിട്ടതിനു ശേഷം ഇവര്‍ അരുണിന്റെ മൊബൈലും തട്ടിയെടുത്ത് കടന്നു കളയുകയാണ് ചെയ്തത്.

Advertisements
Share news