KOYILANDY DIARY.COM

The Perfect News Portal

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പിടികൂടി

കൊയിലാണ്ടി: ബൈക്കിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ. കൊയിലാണ്ടി എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.. പയ്യോളി പാലയാട് പതിയാരക്കര പള്ളിപ്പറമ്പിൽ വീട്ടിൽ സുബിൻ (27) ആണ് അറസ്റ്റിലായത്. രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.
പയ്യോളി കിഴൂർ ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് വിൽപ്പനക്കിടെ പ്രതിയെ പിടികൂടിയത്. വില്പനയ്ക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ഇയാളുടെകൂടെ വിൽപ്പനക്ക് സഹായിക്കുന്ന മണിയൂർ സ്വദേശി അശ്വിൻ (24) എന്നയാൾക്കായി അന്വേഷണം നടത്തുകയാണ്. ഫോണിൽ ബന്ധപ്പെട്ട് ഗൂഗിൾപേ വഴി പണം അയച്ചതിന്ശേഷം ആവശ്യക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന രീതിയിലാണ് കച്ചവടം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊയിലാണ്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ബിന്ദുഗോപാലിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ. രാജു, എം. സജീവൻ, എൻ. അജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ആർ. രാകേഷ്ബാബു, എ.കെ. രതീഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ. രേഷ്ട എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Share news