KOYILANDY DIARY.COM

The Perfect News Portal

കാട്ടു പന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു

കോഴിക്കോട്: കാട്ടു പന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ബാലുശ്ശേരി കരുമല വളവിലാണ് ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി ഒരുമണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് കുറുകെ കാട്ടു പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. എന്നാൽ കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Share news