കനത്ത മഴയിൽ കിണർ ഇടിഞ്ഞു

മേപ്പയ്യൂർ: കാലവർഷ കെടുതിയിൽ കിണർ ഇടിഞ്ഞു. മേപ്പയൂർ പഞ്ചായത്തിലെ കീഴ്പ്പയ്യൂരിലെ പാറച്ചാലിൽ കുഞ്ഞിരാമന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ വമ്പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടായത്.

പഞ്ചായത്ത്, വില്ലേജ് അധികൃതക്ക് പരാതി സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ സറീന ഒളോറ എന്നിവർ സ്ഥലം സന്ദർശിച്ചു.
