KOYILANDY DIARY.COM

The Perfect News Portal

അപകട മരണത്തെ തുടർന്ന് നിർത്താതെ പോയ വാഹനം പിടികൂടി

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് വെച്ച് കോട്ടക്കൽ സ്വദേശിയായ കബീർ എന്നയാൾ മരണപ്പെടാൻ ഇടയാക്കിയ അപകടത്തിൽ നിർത്താതെ പോയ ടി എൻ 46 ആർ 13 29 ദോസ്ത് വാഹനത്തെ കൊയിലാണ്ടി പോലീസ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി സ്റ്റേഷനിൽ ഹാജരാക്കി. കഴിഞ്ഞ ആഗസ്റ്റ് 8-ാം തീയതിയായിരുന്നു അപകടം ഉണ്ടായത്.
കൊയിലാണ്ടി സി ഐ സുനിൽകുമാർ എന്നിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഫിറോസ്, എസ്.സി.പി ഒ.മാരായ വി.സി. ബിനീഷ്, ബിജു വാണിയംകുളം എം.പി. അനൂപ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കബീർ തന്റെ മോട്ടോർ സൈക്കിളിൽ വീട്ടിൽ നിന്നും കോഴിക്കോട് പോകുമ്പോഴായിരുന്നു പൂക്കാട് വെച്ച് അപകടം നടന്നത്.
കൊയിലാണ്ടി പോലീസ് ഉടനെത്തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചാണ് വാഹനത്തെ കണ്ടെത്താൻ കഴിഞ്ഞതെന്ന് സിഐ സുനിൽ കുമാർ പറഞ്ഞു.
Share news