KOYILANDY DIARY.COM

The Perfect News Portal

ചുറ്റുമതിൽ ജീർണ്ണിച്ച് അപകട ഭീഷണിയിൽ.. ദുരന്തത്തിന് കാത്തുനിൽക്കാതെ പൊളിച്ചുമാറ്റണം

ചുറ്റുമതിൽ ജീർണ്ണിച്ച് അപകട ഭീഷണിയിൽ.. കൊയിലാണ്ടി സിവിൽ സ്റ്റേഷന് പിൻവശമുള്ള ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള സഥലത്തിൻ്റെ ചുറ്റുമതിലാണ് ജീർണ്ണിച്ച് അപകടാവസ്ഥയിലായത്. ബി.ഇ.എം സ്കൂൾ, പന്തലായനി ഹയർസെക്കണ്ടറി സ്കൂൾ, ജി.വി.എച്ച്.എസ്. സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട നിരവധി വിദ്യാർത്ഥികൾ ഉതുവഴിയാണ് കാൽനടയായി പോകാറുള്ളത്. നാട്ടുകാരുടെയും പ്രധാനപ്പെട്ട വഴിയാണിത് 

മതിൽ തകർന്ന് വീണാൽ വൻ ദുരന്തമായിരിക്കും ഉണ്ടാകുക. കഴിഞ്ഞവർഷം മതിലിൻ്റെ ഒരു ഭാഗം തകർന്നിരുന്നു. ഇപ്പോൾ ശക്തമായ മഴയിൽ മതിൽ വീണ്ടും നിലംപതിച്ചുകൊണ്ടിരിക്കുയാണ്. അടിയന്തരമായി ചുറ്റുമതിൽ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് സിപിഐ(എം) സിവിൽ ബ്രാഞ്ച് സെക്രട്ടറി പി.പി. രാജീവൻ കൊയിലാണ്ടി തഹസിൽദാർ സി.പി. മണിക്ക് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്.

ഇറിഗേഷൻ ഡിപ്പാർട്ടിമെൻ്റിൻ്റെ കീഴിലുള്ള 15 സെൻ്റ് സ്ഥലത്ത് മുമ്പ് ഉദ്യോഗസ്ഥർക്ക് താമസിക്കാനായുള്ള ക്വോർട്ടേഴ്സാണ് ഉണ്ടായിരുന്നത്. ഇത് കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ചതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചുമാറ്റുകയായിരുന്നു. പിന്നീട് ഈ  സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്. ചുറ്റുമതിലിന് 3 മീറ്ററോളം ഉയരമുണ്ട്. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു.

Advertisements

Share news