KOYILANDY DIARY.COM

The Perfect News Portal

റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമേ മസ്റ്ററിംഗ് നടത്താനാകൂ എന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് മാർച്ച് 31നകം പൂർത്തിയാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമോ അതിനുമുമ്പോ സർവർ പ്രശ്നം പരിഹരിച്ച ശേഷം മസ്റ്ററിംഗ് നടത്തും. ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ല. ഹൈദരാബാദ് എൻ.ഐ.സി സർവർ പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ കാത്തിരിക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Share news