KOYILANDY DIARY.COM

The Perfect News Portal

മഴ കനക്കുന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നു; ഒരു ഷട്ടര്‍ തുറന്നു

ചാലക്കുടി: മഴ കനക്കുന്നു. ശക്തമായ നീരൊഴുക്കില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നു; ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷമാണ് ഷട്ടര്‍ നാലടി താഴ്ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 424   മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്.

Share news