നാളികേര വിലയിടിവ് കേരള കർഷകസംഘം പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.

കൊയിലാണ്ടി: കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. നാളികേര വിലയിടിവിൽ പ്രതിഷേധിച്ചും കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും. നാളികേര സംഭരണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയത്.

കർഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ധർണ്ണ ഉദ് ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനായിരുന്നു. കരിമ്പക്കൽ സുധാകരൻ, കെ. എം നന്ദനൻ , സി രാമകൃഷ്ണൻ ഒ ടി വിജയൻ, എന്നിവർ സംസാരിച്ചു. പി.കെ ഭരതൻ സ്വാഗതവും പി ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.
