ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാർച്ച് നടത്തി
ഫാർമസിസ്റ്റ്സ് അസോസിയേഷൻ മാർച്ച് നടത്തി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയം മെഡിക്കൽസിലേക്ക് മാർച്ച് നടത്തി.

വേതന വർദ്ധനവ് ആവശ്യപ്പെട്ട് കൊയിലാണ്ടി – പയ്യോളി മേഖലകളിലെ സർക്കാരിതര സ്ഥാപനങ്ങളിലെ ഫാർമസിസ്റ്റുകൾ കഴിഞ്ഞ ഒക്ടോബർ മാസം നോട്ടീസ് നൽകുകയും യാതൊരു അനുകൂല പ്രതികരണവും ഇല്ലാത്തതിനാൽ മെയ് 8 ന് തിങ്കളാഴ്ച സൂചന പണിമുടക്ക് പ്രഖ്യാപിക്കുകയും, ഇതിൻ്റെ ഭാഗമായി മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ച് വ്യാപകമായി പോസ്റ്റർ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ കൊയിലാണ്ടി സ്റ്റേഡിയത്തിലെ സ്റ്റേഡിയം മെഡിക്കൽസിൻ്റെ മുന്നിൽ 2 തവണയായി ഇരുട്ടിൻ്റെ മറവിൽ സാമൂഹ്യ വിരുദ്ധർ പോസ്റ്ററുകൾ നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിയത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ശ്രീശൻ, എം.ജിജീഷ്, എ.കെ.റനീഷ്, രവി നവരംഗ്, ഉപേന്ദ്രൻ ഉപാസന, വിമിഷ.കെ, രാഗേഷ്. ടി, മഫാസ കാപ്പാട്, മൈമൂന തിക്കോടി, അരുൺ യു.പി, വൈശാഖ് അരിക്കുളം എന്നിവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി. അസോസിയേഷൻ ഏരിയാ സെക്രട്ടറി അനിൽകുമാർ.കെ സ്വാഗതം പറഞ്ഞു.
