KOYILANDY DIARY.COM

The Perfect News Portal

കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാർട്സിലെ ഓണാഘോഷം ശ്രദ്ധേയമായി

.
കോഴിക്കോട്: പ്രശസ്ത ചിത്രകല വിദ്യാലയമായ കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാർട്സിലെ അധ്യാപകരും, വിദ്യാർത്ഥികളും, ഉപദേശകസമിതി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സമുചിതമായി ഓണം ആഘോഷിച്ചു. ഓണം പൊന്നോണം എന്ന പരിപാടി പ്രശസ്ത ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. മനസ്സിലുള്ള ചീത്ത വികാരങ്ങളെല്ലാം മാഞ്ഞ് സ്നേഹവും ഐക്യവും സഹകരണവും പുലരുന്ന നന്മയുടെ ഉത്സവമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ അദ്ധ്യക്ഷതവഹിച്ചു. എൻ. വി. വത്സൻ ഓണസന്ദേശം നല്കി.
.
.
ചിത്രകല അദ്ധ്യാപകരായ രാജൻ കടലുണ്ടി, ജീവാനന്ദൻ, ശ്രീജിത്ത് എം, മഹേഷ്. കെ. പി, ബിന്ദു. ടി. എന്നിവർ സംസാരിച്ചു. ദിനാ കുമാരി ടീച്ചർ, ഇന്ദിര എൻ.പി. എന്നിവർ സമ്മാനങ്ങൾ നല്‌കി. അനില. ടി സ്വാഗതവും ശ്രുതി. പി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളം, കരോക്കെ ഗാനമേള, നാടകം എന്നിവയും ഓണസ്സദ്യയും ഹൃദ്യമായി.
Share news
error: Content is protected !!