കുന്നിമഠം പരദേവത ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു
.
ചേമഞ്ചേരി: കുന്നിമഠം പരദേവത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിരുവോണ ദിനത്തിൽ ആരംഭിച്ചു. കിഴക്കുംമ്പാട്ട് വിനോദ് കുമാര ശർമയാണ് യജ്ഞാചാര്യൻ. കാഞ്ഞിലശ്ശേരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.ടി. മനോജ് നമ്പൂതിരി ദീപം തെളിയിച്ചു. രഘുവീർ ബിലാത്തികുളം, കൊല്ലാറ പത്മനാഭൻ നമ്പ്യാർ, കെ. ഗംഗാധര കുറുപ്പ്
എന്നിവർ സംസാരിച്ചു. 31 ന് വൈകീട്ട് നടക്കുന്ന രുക്മണി സ്വയംവര ഘോഷയാത്ര കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.
സപ്തംബർ 2 ന് യജ്ഞം സമാപിക്കും.



