ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു
.
കൊയിലാണ്ടി: സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരുടെ 9-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു. രാവിലെ വീരവഞ്ചേരിയിലുള്ള ടിഎം കുഞ്ഞിരാമൻ നായർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് വസതിയിൽ അനുസ്മരണ യോഗവും നടത്തി. യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ അധ്യക്ഷയായി. മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, ശശിധരൻ കെ, എൻ വി എം സത്യൻ, കെ സന്തോഷ് എന്നിവർ സംസാരിച്ചു.



