കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയ പാതയിൽ വെങ്ങളം ജംഗ്ഷനിൽ ലോറി തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിലേക്ക് വലിയ ഗ്ലാസുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന മുഴുവൻ ഗ്ലാസുകളും തകർന്ന് റോഡിലേക്ക് ചിതറി തെറിച്ചു. കൊയിലാണ്ടി ട്രാഫിക് എസ്.ഐ. പ്രിഥിരാജിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം ലോറി സൈഡാക്കിയ ശേഷം റോഡിലേക്ക് ചിതറിയ ഗ്ലാസുകൾ മുഴുവൻ അതേ ലോറിയിൽ കയറ്റിവിട്ടു.

