നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരനെയുകൊണ്ട് KSRTC ബസ്സ് ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റി

കോഴിക്കോട്: നെഞ്ച് വേദന അനുഭവപ്പെട്ട യാത്രക്കാരനെയുകൊണ്ട് KSRTC ബസ്സ് ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റി. തക്ക സമയത്ത് എത്തിയതുകൊണ്ട് ജീവൻ രക്ഷിക്കാനായി. ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദനങ്ങൾ. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട്ടേക്കുള്ള ഓട്ടത്തിനിടയിലാണ് യാത്രക്കാരന് നെഞ്ച് വേദന അനുഭവപ്പെട്ടത്.
ഉടൻതന്നെ കണ്ടക്ടർ തൊട്ടടുത്തുള്ള ഹോസ്പിറ്റലായ വെള്ളിമാട് കുന്ന് നിർമ്മല ഹോസ്പിറ്റലിലേക്ക് ബസ്സ് എടുക്കാൻ ഡ്രൈവറോഡ് ആവശ്യപ്പെടുകയായിരുന്നു. അത് വരെ മറ്റ് യാത്രക്കാർ ഇയാളെ കഴിയാവുന്നതും പരിചരിക്കുകയുണ്ടായി. ഉടൻതന്നെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്കൊണ്ട് മാത്രമാണ് ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

