KOYILANDY DIARY.COM

The Perfect News Portal

പാചകപ്പുര ഉദ്ഘാടനം ചെയ്തു

പാചകപ്പുര ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോരപ്പുഴ ജി.എഫ് യു.പി സ്കൂളിൽ നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, വാർഡ് മെമ്പർമാരായ സന്ധ്യ ഷിബു, രാജലക്ഷ്മി, റസീന, കൊയിലാണ്ടി ഉപജില്ലാ നൂൺ മീൽ ഓഫീസർ അനിൽ അരയന്നൂർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഫാസിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക മിനി.എൻ.വി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ബാലകൃഷ്ണൻ.എ നന്ദിയും പറഞ്ഞു.
Share news