KOYILANDY DIARY.COM

The Perfect News Portal

കേരള സർവകലാശാല കലോത്സവം വൈസ് ചാന്‍സിലർ നിർത്തി വെപ്പിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ വൈസ് ചാന്‍സിലർ നിർദേശം നൽകി. ഇനി മത്സരങ്ങൾ ഉണ്ടാവില്ലെന്നും കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപിക്കില്ലെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ല. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ച ശേഷമേ മറ്റ് തീരുമാനങ്ങൾ ഉണ്ടാകൂ. അതേസമയം കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. 

Share news