ജാതിപേര് വിളിച്ച് അപമാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണം
തിരുവനന്തപുരം നേമത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് പട്ടിക വിഭാഗ സമാജം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം അദ്ധ്യാപകർ നിരന്തരം ജാതി പേര് വിളിച്ചു അപമാനിച്ചതിനെ തുടർന്നാണ് 10-ാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡൻ്റ് എം.എം. ശ്രീധരൻ ആവശ്യപ്പെട്ടു.

ഇന്ന് രാജ്യത്ത് പട്ടികജാതിക്കെതിരെ നടക്കുന്ന മർദ്ദനങ്ങളും, മാനസിക പീഠനങ്ങൾക്കും അറുതി വരുത്തണമെന്നും കുറ്റാക്കാർക്കെതിരെ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തണമെന്നും. അദ്ധേഹം പറഞ്ഞു. നിർമല്ലൂർ ബാലൻ, കുഞ്ഞമ്പു കല്ല്യാശ്ശേരി, പി. എം. ബി. നടേരി, ഏ.കെ. ബാബുരാജ്, പവിത്രൻ. ടി.വി, മാധവൻ കിഴരിയൂർ, ബാലകൃഷ്ണൻ കോട്ടൂർ, വിജയൻ നടേരി, കെ.ടി. നാണു എന്നിവർ സംസാരിച്ചു.




