KOYILANDY DIARY.COM

The Perfect News Portal

കെടിയു സിൻഡിക്കേറ്റ്‌ തീരുമാനം സസ്‌പെൻഡ്‌ ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കെടിയു ചാൻസലർ സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്പെൻഡ് ചെയ്‌ത ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിനു വേണ്ടി ഐ ബി സതീഷ്‌ എംഎൽഎയാണ് കേസ് ഫയൽ ചെയ്‌തത്. പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വിസി സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാന്‍ മറ്റൊരു പ്രത്യേക സമിതിയും സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും ചേര്‍ന്ന് രൂപീകരിച്ചിരുന്നു. ഇതു കൂടാതെ ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി റിപ്പോര്‍ട്ട് ചെയ്യണമെന്ന തീരുമാനവും ഗവര്‍ണര്‍ തടഞ്ഞിരുന്നു.

Share news