KOYILANDY DIARY.COM

The Perfect News Portal

പാടശേഖരത്തെ പുല്ലിന് തീപിടിച്ചു

പാടശേഖരത്തെ പുല്ലിന് തീപിടിച്ചു. മൂടാടി ഹിൽബസാറിനടുത്തുള്ള കോട്ടയകത്ത് താഴെ പാടശേഖരത്തിലാണ് തീപിടിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടു കൂടിയാണ് സംഭവം. കൂട്ടിയിട്ട പുല്ലിന് തീ കൊടുക്കുകയും പിന്നീട് നിയന്ത്രിക്കാൻ പറ്റാത്ത വിധം തീ കത്തിപ്പടരുകയുമായിരുന്നു എന്നാണ് വിവരം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുകയും നാട്ടുകാരുടെ സഹായത്തോടു കൂടി തീ അണക്കുകയും ചെയ്തു.
ഉച്ച നേരത്തും കാറ്റുള്ളപ്പോഴും ഒഴിഞ്ഞ പാടങ്ങളിലും മറ്റ് സ്ഥലങ്ങളിലും തീ കത്തിക്കുന്നത് ഒഴിവാക്കണമെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ നാട്ടുകാർക്ക് നിർദ്ദേശം നൽകി. ഗ്രേഡ് ASTO പി. കെ. ബാബുവിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, നിധി പ്രസാദ്, അരുൺ, റഷീദ്, ഹോം ഗാർഡ് മാരായ രാജീവ്, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Share news