ലോറിയിൽ നിന്നും സാധനങ്ങൾ വീണ് റോഡരികിൽ നിൽക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ലോറിയിൽ നിന്നും സാധനങ്ങൾ വീണ് റോഡരികിൽ നിൽക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലക്കുടി – തൃശൂർ ദേശീയപാതയിലാണ് സംഭവം. ആന്ധ്ര സ്വദേശിയായ മോഹൻ സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കളമശേരിയിൽ നിന്നും ചെന്നൈയിലെ എം.ആർ.എഫി ലേക്ക് കൊണ്ട് പോകുകയായിരുന്ന ഭാരമേറിയ മെറ്റൽ ഉപകരണങ്ങൾ കയറു പൊട്ടി ലോറിയിൽ നിന്നും താഴേക്ക് വീണാണ് അപകടമുണ്ടായത്. റോഡരികിൽ പെയിൻ്റ് ചെയ്യുകയായിരുന്ന മോഹൻ സിംഗ്, രാജേഷ് എന്നിവരുടെ ദേഹത്തേക്കാണ് ഇത് വീണത്.

മോഹൻ സിംഗ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പെരുമ്പാവൂർ ഇ.കെ.കെ കമ്പനിയിലെ തൊഴിലാളികളാണ്.

