KOYILANDY DIARY.COM

The Perfect News Portal

കാടിന് തീപിടിച്ചു

കാടിന് തീപിടിച്ചു. നടുവത്തൂർ ആശ്രമം ഹൈസ്കൂളിന് സമീപം ഹൈസ്കൂളിൻ്റെ അധീനതയിലുള്ള നാലേക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടു കൂടിയായിരുന്നു സംഭവം. വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും വെള്ളം ഉപയോഗിച്ച് രണ്ടു മണിക്കൂർ  പരിശ്രമത്തിനൊടുവിൽ തീപൂർണ്ണമായും അണക്കുകയും ചെയ്തു.
സാമൂഹ്യവിരുദ്ധർ താവളമാക്കി ഇവിടെ മനപ്പൂർവ്വം തീയിട്ടതാണെന്നാണ് കരുതുന്നത്. ഈ വർഷം മൂന്നാം തവണയാണ് ഇവിടെ വൻതോതിലുള്ള തീപിടുത്തം ഉണ്ടാകുന്നത്. ASTO പ്രമോദ് പി. കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO പി. കെ. ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്. കെ, നിധിപ്രസാദ് ഇ.എം, അനൂപ്. കെ, ഷാജു, ഹോംഗാർഡ് സോമകുമാർ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.
Share news