യുവാവിന്റെ കാലിൽ തുളച്ചുകയറിയ ബൈക്കിന്റെ ചവിട്ടുപടി അഗ്നിരക്ഷാസേന മുറിച്ചുനീക്കി

ഫറോക്ക്: അപകടത്തിൽപ്പെട്ട് യുവാവിന്റെ കാലിൽ തുളച്ചുകയറിയ ബൈക്കിന്റെ ചവിട്ടുപടി അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഫറോക്ക് നല്ലൂരങ്ങാടി ഉള്ളാട്ടുതൊടി രാംജിത്ത് (30) ആണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 12.15നാണ് അപകടം. നല്ലൂരങ്ങാടിയിലെ കോൺക്രീറ്റ് ഇടവഴിയിലൂടെ വരുന്നതിനിടെ തെന്നിവീഴുകയായിരുന്നു.

ചവിട്ടുപടി കാലിൽ തുളച്ചുകയറിയതിനാൽ ആശുപത്രിയിൽ എത്തിക്കാനാകാതെ കുഴങ്ങി. തുടർന്നാണ്, മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയത്. അസി.സ്റ്റേഷൻ ഓഫീസർ സനൽ, സേനാംഗങ്ങളായ ടി സുരേഷ്, ജോസഫ് ബാബു, ജിൻസ് ജോർജ്, എൻ അനൂപ് എന്നിവരാണ് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ചവിട്ടുപടി മുറിച്ചുനീക്കിയത്. തുടർന്ന്, യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

