നായകൾ കുറുകെ ചാടി; മാധ്യമ പ്രവർത്തകന് പരിക്ക്

കൊയിലാണ്ടി: അരിക്കുളത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് കുറുകെ നായകൾ ചാടി ബൈക്ക് മറിഞ്ഞ് മാധ്യമ പ്രവർത്തകന് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ മലബാർ കേബിൾ വിഷൻ റിപ്പോർട്ടറും ക്യാമറാമാനുമായ മേപ്പയ്യൂർ സ്വദേശി ശ്രീലാലിനാണ് പരിക്കേറ്റത്. കൊയിലാണ്ടി ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
