ഇന്റർനെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവൽ ഇനി മലയാളിയുടെ കിരീടത്തിൽ തിളങ്ങും

തിരുവനന്തപുരം: സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന പൊൻതൂവൽ ഇനി മലയാളിയുടെ കിരീടത്തിൽ തിളങ്ങും. ജനകീയ ബദലുകളിലൂടെ ലോകംതൊട്ട കേരളം ഇന്ന് മറ്റൊരു കുതിപ്പിനുകൂടി സാക്ഷ്യംവഹിക്കുന്നു. ഇന്റർനെറ്റ് പൗരാവകാശമാക്കി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പിന് ചുവടുവയ്‌പ്പാകുന്ന കെ ഫോൺ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

വൈകിട്ട് നാലിന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്. മറ്റെല്ലാ അസമത്വങ്ങൾക്കും കടിഞ്ഞാണിട്ടപോലെ ഡിജിറ്റൽ അന്തരത്തിനും കെ ഫോണിലൂടെ കേരളം അന്ത്യം കുറിക്കും. ഉദ്‌ഘാടനത്തിനൊപ്പം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ജനകീയ ആഘോഷവും നടക്കും.

